ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കച്ചവടം നടത്താനാകുന്നില്ല, തൊഴിലാളി യൂണിയൻ സമരത്തിൽ പൊറുതിമുട്ടി വ്യവസായി

Published : May 13, 2022, 08:27 AM ISTUpdated : May 13, 2022, 08:38 AM IST
ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും കച്ചവടം നടത്താനാകുന്നില്ല, തൊഴിലാളി യൂണിയൻ സമരത്തിൽ പൊറുതിമുട്ടി വ്യവസായി

Synopsis

കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനം വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞുമാണ് ട്രേഡ് യൂണിയൻ സമരം.

തിരുവനന്തപുരം : കാട്ടാക്കട കിള്ളിയിൽ തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്ഘാടനം ചെയ്ത് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ വ്യവസായി ദുരിതത്തിൽ. എസ്.  കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം വലയുന്നത്. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനം വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞുമാണ് ട്രേഡ് യൂണിയൻ സമരം. കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ.

പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രത്തിന് കയറ്റിറക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു; തൃശ്ശൂരിൽ യുവാവിന് ഭീഷണി

കഴിഞ്ഞമാസം 25ന് മൂന്നരക്കോടി രൂപ നിക്ഷേപിച്ച് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് സുദർശനൻ തുടങ്ങിയതാണ് കെട്ടിട സാമഗ്രികൾ വിൽക്കുന്ന എസ്.കെ.എന്‍റർപ്രൈസ് എന്ന സ്ഥാപനം. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. ഇതിൽ പ്രകോപിതരായാണ് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തി കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരം തുടങ്ങിയത്.

'കെഎസ്ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം'; ഹിതപരിശോധന പൂര്‍ത്തിയായി

കാട്ടാക്കടയിലെ 49 തൊഴിലാളികൾ റിലേ സമരം തുടങ്ങിയതോടെ കടയിലെ കച്ചവടം പ്രതിസന്ധിയിലായി. കടയിലേക്ക് ആള് എത്താതായി. കടയിലേക്ക് ലോഡുമായെത്തിയ വാഹനത്തിന്‍റെ ചില്ല് തകർക്കുന്ന അവസ്ഥവരെയുണ്ടായെന്നും സ്ഥാപന ഉടമ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്  സ്ഥാപനം പ്രവർത്തനം തുടങ്ങിയതെങ്കിലും കടയ്ക്ക് മുന്നിലെ സമരപ്പന്തൽ പ്രവ‍ർത്തനം തടസ്സപ്പെടുത്തുന്നു. ഇതിനെതിരെ സുദർശനൻ നൽകിയ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. 

CITU : സിഐടിയു പ്രവർത്തകന്‍റെ ആത്മഹത്യ: ആരോപണ വിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും