യന്ത്രം കൊണ്ടു പോകാൻ  മണിക്കൂറുകളോളം ജിതിൻ കാത്തുനിന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം പരിഹരിച്ചു

തൃശ്ശൂർ: പാഴ്സലായെത്തിയ പുല്ലുവെട്ട് യന്ത്രം കൊണ്ടു പോകുന്നത് തടഞ്ഞ് സി ഐ ടി യു പ്രവർത്തകർ. വെറും 65 കിലോ തൂക്കമുള്ള യന്ത്രം എടുക്കാൻ കയറ്റിറക്ക് കൂലി നൽകണമെന്നാണ് തൃശൂർ മുണ്ടക്കിക്കോട് സ്വദേശി ജിതിനോട് ആവശ്യപ്പെട്ടത്. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. ധൈര്യമുണ്ടെങ്കിൽ യന്ത്രം കൊണ്ടുപോകെന്ന് സിഐ ടി യു പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് ജിതിൻ ആരോപിക്കുന്നു. യന്ത്രം കൊണ്ടു പോകാൻ മണിക്കൂറുകളോളം ജിതിൻ കാത്തുനിന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം പരിഹരിച്ചു. പൊലീസിന്റെ നിർദ്ദേശ പ്രകാരം പാഴ്സൽ ജിതിന് വിട്ടുകൊടുത്തു.