
മലപ്പുറം: മുസ്ലിം എജുക്കേഷണൽ സൊസൈറ്റി അധ്യക്ഷൻ ഡോ.ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ പരാതി ലഭിച്ചത്. എം ഇ എസുമായി ചേർന്ന് സൂപർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ നിക്ഷേപം സ്വീകരിച്ചെന്നും പിന്നീട് ഓഹരി നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
നിക്ഷേപകരായ ഡോ.സലീം, ഡോ.നാസർ എന്നിവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫസൽ ഗഫൂറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഫയൽ ഗഫൂറിന് പുറമെ മകൻ പി.എ.റഹീം, എം ഇ എസ് സംസ്ഥാന സെക്രട്ടറി പി.ഒ.ജെ.ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam