മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണം; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി, സമൻസിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

Web Desk   | ANI
Published : Nov 16, 2026, 01:33 PM IST
anto augustine

Synopsis

മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തില്‍ സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം.

കൊച്ചി: മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തില്‍ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. കൊല്ലം ജിഎസ്ടി ഇന്‍റലിജൻസ് യൂണിറ്റിന് മുന്നിലാണ് ഹാജരാകേണ്ടത്. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹ‍ർജി കോടതി തീർപ്പാക്കി. 25.78 കോടിയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. 56.3 2 കോടി പിഴ ഒടുക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്.

ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് നീങ്ങുകയാണ് അന്വേഷണ സംഘം. പണം വന്നു പോയ വഴികൾ തേടി ആന്‍റോ അഗസ്റ്റിന്‍റെ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഓഡിറ്റിങ് നടത്തുന്നത്. രണ്ടു ലക്ഷം രൂപക്ക് മേലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് ഫോറെൻസിക് ഓഡിറ്റിങ്ങിലൂടെ പരിശോധിക്കുന്നത്. പണത്തിന്‍റെ യഥാർത്ഥ ഗുണഭോക്താക്കൾ ആരെന്ന് കണ്ടെത്താനാണ് അന്വേഷണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ; പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിന് പിന്നാലെ സഭാ തർക്കം രൂക്ഷം
അരിയിൽ ഷുക്കൂർ വധക്കേസ്: ശിക്ഷാവിധി നവംബർ 19ന്, പി ജയരാജൻ ഉൾപ്പെടെ 33 പ്രതികൾ