എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം: ബാലാവകാശ കമ്മിഷന്‍ കേസ്

Published : Jun 20, 2025, 06:35 PM IST
metal parts

Synopsis

മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

പാലക്കാട് : എട്ട് വയസ്സുകാരന് നല്‍കിയ ഗുളികക്കുള്ളില്‍ ലോഹക്കഷണം കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍ കേസ്സെടുത്തു. മണ്ണാര്‍ക്കാട് നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും എട്ട് വയസ്സുകാരന് നല്‍കിയ ഗുളികയിലാണ് ലോഹക്കഷണം കണ്ടത്തിയത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സ്വമേധയാണ് നടപടി സ്വീകരിച്ചത്.

കുട്ടിയോട് പകുതി ഗുളിക കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഗുളിക പൊട്ടിച്ചപ്പോഴാണ് ലോഹക്കഷണം കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജനകീയ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, നഗരസഭ സെക്രട്ടറി എന്നിവരോട് കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം
'രണ്ടുകോടി രൂപ വാങ്ങി, കരഞ്ഞ് കാലുപിടിച്ചിട്ടും തിരിച്ചു തന്നില്ല'; ആന്‍റോ ആന്‍റണിക്കെതിരെ നെടുമ്പറമ്പിൽ ഫിനാൻസ്