
തൃശൂർ: സിൽവർ ലൈനിനായി(silver line) തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ.ശ്രീധരൻ(e sreedharan). മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ(keralam) ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും മെട്രോ മാൻ ഇ.ശ്രീധരൻ പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ തകർക്കുന്ന പദ്ധതി ആണ് കെ റയിൽ. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതി പോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ റയിൽ പദ്ധതി.പദ്ധതി അനുമതിക്കായി സർക്കാർ ചെലവ് ചുരുക്കി കാണിക്കുന്നു. 95000കോടി നിലവിൽ ചെലവ് വരുന്നതാണ് പദ്ധതിയെന്നും ഇ.ശ്രീധരൻ പറഞ്ഞു. ബിജെപിയുടെ കെ.റയിൽ വിരുദ്ധ യാത്ര കുന്ദംകുളത്ത് ഉദ്ഘാടനം ചെയ്യുകയയിരുന്നു ഇ ശ്രീധരൻ .
കെ റെയിലിൽ മുഖ്യമന്ത്രിയുടേത് മർക്കട മുഷ്ടി ആണെന്ന് ഇ.ശ്രീധരൻ കുറ്റപ്പെടുത്തി. ജനദ്രോഹകരമായ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിന്തിരിയണം, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു.
വി.മുരളീധരൻ - കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ഇന്നലെ ചങ്ങനാശേരിയിൽ നടന്നത് കാടത്തം.
സ്ത്രീകൾക്കെതിരെ അവിടെ നടന്ന അക്രമം ലജ്ജാകരം. ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നത്മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചു. മുഖ്യമന്ത്രി പറയുന്നത് ജനങ്ങളുടെ പദ്ധതിയെന്ന്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാൽ പണക്കാരായ ചില മാന്യൻമാരുമായാണ് ചർച്ച ചെയ്തത്. പ്രതിപക്ഷം എവിടെ ? അവർ മൗനം തുടരുകയാണ്. BJP സിൽവർ ലൈൻ പദ്ധതി അനുവദിക്കില്ല.
കേന്ദ്ര മന്ത്രി DPR ഉണ്ടാക്കാൻ മാത്രമാണ് അനുമതി നൽകിയത്. ഇതിന്റെ പേരിൽ കല്ലിടൽ നടത്തി ജനങ്ങളെ അക്രമിക്കുന്നത് തടയും.സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. അനുമതി DPR തയ്യാറാക്കാൻ മാത്രം.സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല. അനുമതി DPR തയ്യാറാക്കാൻ മാത്രം.സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയില്ല. വി.മുരളീധരൻ. ഡി പി ആർ തയ്യാറാക്കാൻ മാത്രമാണ് അനുമതി. മുഖ്യമന്ത്രിയുടെ മറ്റ് അവകാശ വാദങ്ങൾ ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കുത്. നിലവിലുള്ള പദ്ധതിക്ക് ഭാവിയിലും സാധ്യതയില്ല. തൂണുകളിൽ ഓടുന്നതും ഭൂഗർഭ പദ്ധതികൾക്കും. സാധ്യതയുണ്ട്.
മാടപ്പള്ളിയിലെ പൊലീസ് നടപടിയടക്കം സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം.
പൊലീസ് നരനായാട്ട് എന്ന ബാനറുമായി സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ച എംഎൽഎമാർ സഭ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ പുറത്തേക്കിറങ്ങി. നിലവിലെ സാഹചര്യത്തിൽ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
പൊലിസിനെ ആയുധമാക്കി കെ റെയിൽ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. സമരം യുഡിഎഫ് ഏറ്റെടുത്തു കഴിഞ്ഞുവെന്നും ഇവിടെ നിന്ന് നേരെ സമരമുഖത്തേക്കാണ് പോകുന്നതെന്നും സതീശൻ വ്യക്തമാക്കി. എംഎൽഎമാർ സമരമുഖത്തെത്തുമെന്നും അവിടെ മർദ്ദനമേറ്റ സ്ത്രീകളോടു കുട്ടികളോടും സംസാരിക്കുമെന്നുമാണ് പ്രഖ്യാപനം. സ്ത്രീ വിരുദ്ധ സമീപനമാണ് ഈ സർക്കാരിന്റേതെന്ന് സതീശൻ ആരോപിക്കുന്നു.
നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നത്തേത്. വോട്ട് ഓൺ അക്കൗണ്ട് പാസാക്കലായിരുന്നു പ്രധാന അജണ്ട. പ്രതിപക്ഷം ഇനി സഭയിൽ പങ്കെടുക്കാൻ സാധ്യതയില്ല. മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ ആദ്യം തന്നെ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ എംഎൽഎമാർ കെ റെയിലിനെതിരായ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി.
സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ തൽക്കാലം നിർത്തിവയ്ക്കാൻ സ്പീക്കർ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയിൽ കല്ല് സ്ഥാപിക്കാനെത്തിയപ്പോൾ ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സമരത്തിനിടെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലാണ്.
കെ റെയിൽ വിരുദ്ധ സംയുക്തസമരസമിതി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുഡിഎഫും ബിജെപിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് സംയുക്തസമരസമിതി. രാവിലെ ആറിന് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറു വരെ നീളും.
കല്ലിടലിനെതിരെ സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 16 പഞ്ചായത്തുകളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.