എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് വിജയം, 6 വർഷത്തിനുശേഷം ആലുവ യുസി കോളേജ് പിടിച്ചെടുത്തു

Published : Sep 29, 2026, 06:25 PM IST
SFI flag

Synopsis

മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചപ്പോൾ 12ൽ അധികം കോളേജുകളിൽ കെഎസ്‌യുവും വിജയം നേടി. യുസി കോളേജിൽ എസ്എഫ്ഐയും എംഎ കോളേജിൽ കെഎസ്‍യുവും വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചു.

കൊച്ചി: എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ ആണ് വിജയിച്ചത്. കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളിൽ ഏഴ് വർഷത്തിനുശേഷം കെഎസ്‍യു വിജയിച്ചു. തേവര സീക്രട്ട് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുഴുവൻ സീറ്റുകളും നിലനിർത്തി. 12 ന് മുകളിൽ കോളേജുകളാണ് കെഎസ്‌യു വിജയിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കളര്‍ഫുൾ ആകുമോ? ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്, അന്തിമ തീരുമാനം ട്രാൻസ്പോർട്ട് അതോറിറ്റിയുടേത്
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15നും രാത്രി 12.35നും ഇടയിൽ