എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണം: പിആർഒയെ മുൻകൂട്ടി അറിയിച്ച് മാധ്യമങ്ങൾക്ക് സർവകലാശാലയിൽ പ്രവേശിക്കാമെന്ന് വിസി

Published : Nov 14, 2026, 12:32 PM IST
mg university

Synopsis

എം ജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും പിആർഒയുടെ മുൻകൂർ അനുമതിയോടെ പ്രവേശിക്കാമെന്നും വിസി അറിയിച്ചു. എന്നാൽ മാധ്യമ നിയന്ത്രണ ഉത്തരവ് പിൻവലിക്കണമെന്നും ഇത് ഏകാധിപത്യ പ്രവണതയാണെന്നും മന്ത്രി റോജി എം ജോൺ പ്രതികരിച്ചു.

തിരുവനന്തപുരം: എം ജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ വിശദീകരണവുമായി വിസി ഡി. മാവൂത്. സർവകലാശാലയിൽ മാധ്യമങ്ങളെ വിലക്കാനോ വാർത്തകൾ ശേഖരിക്കുന്നത് തടയാനോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സന്ദർശകർക്ക്‌ ഏർപ്പെടുത്തിയിട്ടുള്ളത് പോലെ സർവകലാശാലയിലേക്കുള്ള പ്രവേശനം സുതാര്യമാക്കാനുള്ള നിർദേശമാണ് നൽകിയതെന്നും വിസി പ്രതികരിച്ചു. മുൻകൂർ അനുമതിയോടുകൂടി സർവ്വകലാശാലയിൽ പ്രവേശിക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് തടസ്സമില്ല. സർവകലാശാല പിആർഒയെ മുൻകൂട്ടി അറിയിച്ചശേഷം മാധ്യമങ്ങൾക്ക് സർവകലാശാലയിൽ പ്രവേശിക്കാം. ആവശ്യമായ എല്ലാ സഹായങ്ങളും പിആർഒ ഓഫീസിൽ നിന്ന് ലഭ്യമാക്കുമെന്നും വിസി അറിയിച്ചു.

അതേസമയം വിഷയത്തിൽ സർവകലാശാല വിസിയുടെ തീരുമാനത്തിനെതിരെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു. ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് ഈ ഉത്തരവ്. ജനാധിപത്യവിരുദ്ധ സമീപനമാണ് ഉത്തരവിറക്കിയതിലൂടെ കണ്ടത്. സർവ്വകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. നടപടി ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യുമെന്നും ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണമെന്നും റോജി എം ജോൺ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചൂരല്‍മലയിൽ പുതിയ ഹൈടെക് പാലം വരുന്നു; ചെലവ് 34 കോടി രൂപ, നിർമാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
മാനവീയം വീഥിയിൽ ഗായിക പുഷ്പവതിയെ പാടാൻ അനുവദിക്കണം, അനുമതി നിഷേധിച്ച കോർപ്പറേഷൻ നടപടി പുനഃപരിശോധിക്കണം; മന്ത്രി പിസി വിഷ്ണുനാഥ്