
തിരുവനന്തപുരം : ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എം ജി സർവകലാശാല വൈസ് ചാൻസിലർ. ഇന്നലെ മാവേലിക്കരയിൽ നടന്ന ബാലഗോകുലം സമ്മേളനത്തിലാണ് ഡോ. ഡി മാവൂത് പങ്കെടുത്തത്. മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ എം ജി സർവകലാശാല അടക്കം മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസലന്മാർ പങ്കെടുത്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ആർ എസ് എസിന് കീഴിലുള്ള സംഘടനയുടെ പരിപാടിയിലും എംജി വിസി പങ്കെടുത്തത്. ബാലഗോകുലം ദക്ഷിണ കേരള വാർഷിക സമ്മേളനം പൊതുസഭ ഉദ്ഘാടനം ചെയ്യാനാണ് ഡോ. ഡി മാവൂത് എത്തിയത്.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘സംഘ്പരിവാറിന്റെ നൂറു വർഷത്തെ പ്രയാണം’ എന്ന പരിപാടിയിൽ നേരത്ത വിസിമാർ പങ്കെടുത്തത് വിവാദമായിരുന്നു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, മഹാത്മാഗാന്ധി സർവകലാശാല ഇൻ-ചാർജ് വൈസ് ചാൻസലർ ഡോ. മാവൂത്ത് ഡി, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ഇൻ-ചാർജ് വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദ് എന്നിവരായിരുന്നു ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തത്. ഭരണഘടനാ പദവികൾ വഹിക്കുന്ന വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് വീണ്ടു ആർഎസ്എസ് പരിപാടിയിൽ എംജി വിസി പങ്കെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam