മഹാത്മാഗാന്ധിയെ വേണ്ടത്ര മനസ്സിലാക്കാതെ അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചു; ഡോ എംജിഎസ് നാരായണൻ

Published : Oct 02, 2019, 11:27 AM ISTUpdated : Oct 02, 2019, 11:43 AM IST
മഹാത്മാഗാന്ധിയെ  വേണ്ടത്ര മനസ്സിലാക്കാതെ അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചു; ഡോ എംജിഎസ് നാരായണൻ

Synopsis

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ബാപ്പു ഇന്ന്' ചർച്ചയിലായിരുന്നു അദ്ദേഹത്തിന്‍റെ വീക്ഷണം. ഇന്ത്യൻ ഇടത് പക്ഷം ഗാന്ധിയെ അംഗീകരിച്ചിട്ടില്ലെന്നും  വലതുപക്ഷം ഗാന്ധിജിയെ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മഹാത്മാ ഗാന്ധിജിയെ വിഗ്രഹവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നമ്മൾ സ്വീകരിച്ചതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ എംജിഎസ് നാരായണൻ. ബിംബമാക്കി മാറ്റി കഴിഞ്ഞാൽ ആ വിഗ്രഹത്തെ ഒരു മൂലയ്ക്ക് വയ്ക്കാം മറ്റൊന്നും ചെയ്യാനില്ല. ലോകത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് തന്‍റെ വീക്ഷണ കോൺ മാറ്റുവാനും തിരുത്തുവാനും കഴിവുള്ള ഒരാളായിരന്നു ഗാന്ധിയെന്നും ‍ഡോ എംജിഎസ് അനുസ്മരിച്ചു.

"

തെറ്റുകളെന്ന് തനിക്ക് തോന്നിയ വീക്ഷണങ്ങളെ തിരുത്തിയ ആളായിരുന്നു ഗാന്ധിജിയെന്നും നമ്മൾ ഗാന്ധിജിയെ വേണ്ടത്ര മനസ്സിലാക്കാതെ അദ്ദേഹത്തെ വിഗ്രഹവൽക്കരിച്ചുവെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബാപ്പു ഇന്ന് ചർച്ചയിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇടതുപക്ഷം ഗാന്ധിജിയെ അംഗീകരിച്ചില്ലെന്ന് പറ‌ഞ്ഞ എംജിഎസ്, വലതുപക്ഷം ഗാന്ധിജിയെ വേണ്ട രീതിയിൽ മനസ്സിലാക്കിയില്ലെന്നും കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശത്തിലെ 'ന്യൂ ജൻ' തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
'അമ്മയെപ്പോലെ ചേർത്തു പിടിച്ച് കാത്തിരുന്നു'; വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കുഞ്ഞിനെ വോട്ടിംഗ് കഴിഞ്ഞെത്തുന്നത് വരെ നോക്കിയ പൊലീസുകാരി