രവീന്ദ്രൻ പട്ടയം; എം ഐ രവീന്ദ്രൻ റവന്യൂ വകുപ്പിനെതിരെ കോടതിയെ സമീപിക്കുന്നു;ഫീസ് കൊടുക്കാൻ ബക്കറ്റ് പിരിവ്

By Web TeamFirst Published Apr 28, 2022, 5:28 AM IST
Highlights

വക്കീൽ ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാൽ ഒമ്പത് വില്ലേജുകളിൽ ബക്കറ്റ് പിരിവ് നടത്തും. മൂന്നാറിലെ റിസോര്‍ട്ടുടമകകളിൽ നിന്നും ഭരണകക്ഷി നേതാക്കൾ പണപ്പിരിവ് നടത്തുന്നുവെന്നും രവീന്ദ്രന്‍ അടിമാലിയിൽ പറഞ്ഞു

ഇടുക്കി: ദേവികുളത്തെ വിവാദമായ രവീന്ദ്രൻ പട്ടയം (raveendran pattayam)നൽകിയ എം ഐ രവീന്ദ്രൻ (mi raveendran)റവന്യൂ വകുപ്പിനെതിരെ(revenue department) കോടതിയെ (court)സമീപിക്കുന്നു. താന്‍ നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരേയുള്ള കേസില്‍ കക്ഷി ചേരുമെന്ന് എം ഐ രവീന്ദ്രന്‍ പറഞ്ഞു. വക്കീൽ ഫീസ് കൊടുക്കാൻ പണമില്ലാത്തതിനാൽ ഒമ്പത് വില്ലേജുകളിൽ ബക്കറ്റ് പിരിവ് നടത്തും. മൂന്നാറിലെ റിസോര്‍ട്ടുടമകകളിൽ നിന്നും ഭരണകക്ഷി നേതാക്കൾ പണപ്പിരിവ് നടത്തുന്നുവെന്നും രവീന്ദ്രന്‍ അടിമാലിയിൽ പറഞ്ഞു


രവീന്ദ്രൻ പട്ടയത്തിലെ തുടര്‍നടപടികൾ ഇഴ‍യുന്നു; റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധത്തിലേക്ക്

ഇടുക്കി: രവീന്ദ്രൻ പട്ടയത്തിലെ (Raveendran pattayam) തുടര്‍നടപടികൾ ഇഴ‍ഞ്ഞു നീങ്ങുന്നു. 45 ദിവസം സമയപരിധി നിശ്ചയിച്ച് തുടങ്ങിയ നടപടികൾ 80 ദിവസമായിട്ടും പകുതി പോലുമായില്ല. റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്.

ദേവികുളം അഡീഷ്ണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച 530 പട്ടയങ്ങൾ, ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 18നാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ അര്‍ഹരായവര്‍ക്ക് 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്നും പറഞ്ഞു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടികൾ പകുതിപോലും ആയില്ല. പ്രശ്നമുള്ള 9 വില്ലേജുകളിൽ നാലെണ്ണത്തിൽ മാത്രമാണ് ഹിയറിംഗ് നടത്തിയത്. ബാക്കിയുള്ളവ തീര്‍ക്കാൻ എത്ര ദിവസം കൂടി വേണം എന്നതിൽ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ഉത്തരമില്ല. നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാൻ 45 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടാണ് ഈ അവസ്ഥ.

വിഷയത്തിൽ വലിയ സമര പരിപാടികളിലേക്ക് കടക്കാനിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം, നടപടികൾ സങ്കീര്‍ണ്ണമായതിനാൽ സമയം നീട്ടിനൽകാൻ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. 

    രവീന്ദ്രൻ പട്ടയം: ഭൂരിഭാ​ഗവും നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെ തയ്യാറാക്കിയത്, വിജിലൻസ് കണ്ടെത്തൽ

ദേവികുളം താലൂക്കിൽ എം ഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ 104 എണ്ണം മാത്രമാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി പാസാക്കിയത് എന്ന് കണ്ടെത്തൽ. നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയത്. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിലായാണ് എം ഐ രവീന്ദ്രൻ പട്ടയം നൽകിയത്. അപേക്ഷ നൽകുന്നതു മുതൽ ഒൻപതു നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് പട്ടയം അനുവദിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റിയുടെ അംഗീകാരം. 1999 ൽ പട്ടയം അനുവദിക്കുമ്പോൾ മൂന്നു തവണയാണ് ലാൻറ് അസൈൻമെൻറ് കമ്മറ്റി യോഗം ചേർന്നത്. ഈ യോഗങ്ങളിൽ 104 പട്ടയം അനുവദിക്കാനാണ് അനുമതി നൽകിയതെന്ന് എം ഐ രവീന്ദ്രൻ തന്നെ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. മൂന്നാർ ടൗൺ ഉൾപ്പെടുന്ന കെഡിഎച്ച് വില്ലേജിൽ മാത്രം 105 പട്ടയങ്ങൾ നൽകിയിട്ടുണ്ട്.

അപേക്ഷ നൽകിയ അന്നു തന്നെ പട്ടയം അനുവദിച്ച കേസുകളും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. അതോടൊപ്പം നിരവധി പട്ടയങ്ങളിൽ അപേക്ഷ മുതൽ പട്ടയം വരെ ഒൻപത് രേഖകളും എഴുതിയത് എം ഐ രവീന്ദ്രനാണ്. തൻറെ ഒപ്പിട്ട് നിരവധി വ്യാജപ്പട്ടയങ്ങൾ മറ്റാരോ തയ്യാറാക്കിയിട്ടുണ്ടെന്നും രവീന്ദ്രൻ വിജിലൻസിനോട് സമ്മതിച്ചിട്ടുണ്ട്. ചുരുക്കത്തിൽ 530 പട്ടയം റദ്ദാക്കുമ്പോൾ പുതിയതായി പട്ടയം കിട്ടുന്നത് അർഹരായ കുറച്ചു പേർക്ക് മാത്രമായിരിക്കും. 

പട്ടയ വിവാദത്തിൽ ഭിന്നത

രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിനെ ചൊല്ലി എൽഡിഎഫിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. മൂന്നാറിലെ സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻ മന്ത്രി എം എം മണി വെല്ലുവിളിച്ചത്. പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെന്ന് പറഞ്ഞ് മുൻ റവന്യുമന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്മായിലും ഉത്തരവിനെ എതിർത്തിരുന്നു. രവീന്ദ്രൻ പട്ടയം നൽകിയത് ഇടത് സർക്കാറിന് പറ്റിയ പിഴവാണെന്നും അത് തിരുത്തുകയാണെന്നും സിപിഎം ഓഫീസിൻറെ പേരിൽ അനാവശ്യ വിവാദം വേണ്ടെന്നും റവന്യുമന്ത്രി കെ രാജൻ പ്രതികരിച്ചത്. എൽഡിഎഫ് തീരുമാനപ്രകാരമാണ് ഉത്തരവെന്നായിരുന്നു കോടിയേരിയുടേയും സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെയും വിശദീകരണം.

click me!