
ഇടുക്കി: അടിമാലിക്ക് (Adimali) സമീപം കല്ലാറിൽ കനത്ത കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി അരവിന്ദിന്‍റെ ഭാര്യ ഗീതയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വടക്കൻ എസ്റ്റേറ്റിൽ വിറക് ശേഖരിച്ച ശേഷം താമസിക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് മരം ഒടിഞ്ഞു വീണത്. ഗുരുതരമായി പരുക്കേറ്റ ഗീത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി മരിയാപുരത്ത് ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. കുഴികണ്ടത്തിൽ സുരേന്ദ്രന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്റെ വയറിംഗ് കത്തിനശിച്ചു. വീടിനുള്ളിൽ ഇരുന്ന അലമാരയുടെ കതകുകളും വീടിന്‍റെ ജനലിന്റെ ചില്ലുകളും പൊട്ടിത്തെറിച്ചു. ആളപായമില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam