ക്വാറന്‍റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിക്ക് കൊവിഡില്ല; ഫലം നെഗറ്റീവ്

By Web TeamFirst Published Jul 2, 2020, 6:29 PM IST
Highlights

. ഇന്നലെ രാവിലെയാണ് നാല് സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ ഇയാൾ കാസർകോടെത്തിയത്

കാസര്‍കോട്: കാസർകോട് സ്വകാര്യ ലോഡ്‍ജില്‍ ക്വാറന്‍റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. യു പി സ്വദേശി ബണ്ടി (24) ആണ് മരിച്ചത്. മരണ കാരണമറിയാൻ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ രാവിലെയാണ് നാല് സുഹൃത്തുക്കൾക്കൊപ്പം ട്രെയിനിൽ ഇയാൾ കാസർകോടെത്തിയത്. ലോഡ്‍ജ്‍ മുറിയിൽ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലാണ് മൃതദേഹം. 

അതേസമയം സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
 

click me!