
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ യാത്രക്കിടെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് വീണു. പള്ളിപ്പുറം - പട്ടാമ്പി സ്റ്റേഷനുകൾക്ക് ഇടയിലെ ഉരുളാൻപടി എന്ന സ്ഥലത്ത് വെച്ചാണ് തൊഴിലാളി തെറിച്ചുവീണത്. ട്രോമ കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ യുവാവിന് സംസാരിക്കാൻ സാധിക്കുന്നില്ല. ഐഡി കാർഡ് ഉൾപ്പെടെ വ്യക്തി വിവരങ്ങൾ ഒന്നും ലഭിക്കാതിരുന്നതിനാൽ വ്യക്തിയെ തിരിച്ചറിയാനോ കുടുംബത്തെ അറിയിക്കാനോ സാധിച്ചിട്ടില്ല. അപകട സമയം യുവാവ് മദ്യപിച്ച അവസ്ഥയിൽ ആയിരുന്നു. ഇന്നലെ വൈകീട്ട് ആറ് മണിക്ക് ആയിരുന്നു അപകടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam