തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു

Published : Apr 09, 2021, 03:47 PM IST
തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു

Synopsis

ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും  വെട്ടിയത്...

തിരുവനന്തപുരം: പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഭാര്യയും ആറ് വയസ്സുള്ള മകനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ന് രാവിലെ പോത്തൻകോട് പൂലന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. 

ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും  വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുടംബവഴക്കാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവർ കേരളത്തിലെത്തിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി