ഏഴ് ടിൻ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ

Published : Jan 22, 2023, 11:58 PM IST
ഏഴ് ടിൻ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിൽ

Synopsis

പെരുന്പാവൂരിൽ  ജനകീയ ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ഇയാളുടെ കൈവശത്തുനിന്ന് പണവും മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.

പെരുമ്പാവൂർ: ഏഴ് ടിൻ ബ്രൗൺഷുഗറുമായി  ഇതര സംസ്ഥാന തൊഴിലാളി പെരുന്പാവൂരിൽ  എക്സൈസ് പിടിയിലായി. അസം സ്വദേശി മോട്ടിബൂർ റഹ്മാൻ ആണ് പിടിയിലായത്. പെരുന്പാവൂരിലെ  ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ  ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. ഓട്ടോറിക്ഷ തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പെരുന്പാവൂരിൽ  ജനകീയ ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ഇയാളുടെ കൈവശത്തുനിന്ന് പണവും മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ എക്സൈസ് അറിയിച്ചു

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം