ലോക്ക് ഡൗൺ ലംഘനം: പായിപ്പാട് ഒരു അതിഥി തൊഴിലാളി അറസ്റ്റിൽ

Web Desk   | Asianet News
Published : Mar 30, 2020, 11:04 AM ISTUpdated : Mar 30, 2020, 11:29 AM IST
ലോക്ക് ഡൗൺ ലംഘനം: പായിപ്പാട് ഒരു അതിഥി തൊഴിലാളി അറസ്റ്റിൽ

Synopsis

ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്.

ചങ്ങനാശ്ശേരി: ഇന്നലെ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഇന്ന് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ്. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണ് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പശ്ചിമബം​ഗാൾ സ്വദേശിയാണ് എന്നാണ് വിവരം. ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

അതിനിടെ കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പൊലീസ് സന്നാഹം ഇറങ്ങി. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ എത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് നഗരത്തിലെ വിവിധ പോയിൻ്റുകളിൽ പൊലീസിനെ വിന്യസിച്ചത്. നാട്ടിലേക്ക് മടങ്ങാനായി അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവെ സ്റ്റേഷനിലേക്ക് എത്തുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലടക്കം വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം