പാൽ വില വർധിച്ചേക്കും, മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനത്തിന് സാധ്യത, എത്ര കൂടും?

Published : Apr 29, 2026, 08:17 AM IST
Milma

Synopsis

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.

തിരുവനന്തപുരം: മിൽമ പാൽ വില വ‌ർധന ഇന്ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കും. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങും. വില വ‌ർധനയിൽ ധാരണയിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കും. 

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എറണാകുളം മേഖല യൂണിയൻ കഴിഞ്ഞ ദിവസം മിൽമ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തി. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി സർക്കാർ നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

5 മാസം മുൻപ് ഒരുമിച്ച് ജീവിക്കാൻ ഓളിച്ചോടി, പൊലീസുകാർ സമ്മർദ്ദം ചെലുത്തിയപ്പോൾ പെണ്‍കുട്ടി പിന്മാറി; ദളിത്‌ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ; സംസ്ഥാന സര്‍ക്കാരിന്‍റെ വാദം മെയ് നാലിനുശേഷം