കോഴിക്കോട് മെഡി.കോളേജിലേക്കുള്ള പാല്‍ വിതരണം മില്‍മ നിര്‍ത്തി വച്ചു

By Web TeamFirst Published Jan 5, 2020, 5:02 PM IST
Highlights

മിൽമയ്ക്ക നൽകാനുളള 53 ലക്ഷം കുടിശ്ശിക തീർക്കാത്തതിനാലാണ് തീരുമാനം. ദാരിദ്ര്യ രേഖയ്ക്കd താഴെയുളള രോഗികൾക്കാണ് മെഡിക്കൽ കോളേജിൽ പാൽ നൽകുന്നത്. 

കോഴിക്കോട്:  കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കി വരുന്ന പാലിന്‍റെ വിതരണം നിര്‍ത്തി വയ്ക്കാനൊരുങ്ങി മില്‍മ. മില്‍മയ്ക്ക് നല്‍കാനുള്ള 53 ലക്ഷം കുടിശ്ശിക കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും തീര്‍ക്കാത്ത സാഹചര്യത്തിലാണ പാല്‍ വിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് മില്‍മ അറിയിച്ചത്. 

മിൽമയ്ക്ക നൽകാനുളള 53 ലക്ഷം കുടിശ്ശിക തീർക്കാത്തതിനാലാണ് തീരുമാനം. ദാരിദ്ര്യ രേഖയ്ക്കd താഴെയുളള രോഗികൾക്കാണ് മെഡിക്കൽ കോളേജിൽ പാൽ നൽകുന്നത്. ഇതിനായി ദിനം തോറും 1200 പാക്കറ്റ് പാലാണ് മെഡിക്കൽ കോളെജിൻ വിതരണം ചെയ്യുന്നത്. 53 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ട്. ഇത് തീർക്കാതെ ജനുവരി 16 മുതൽ പാൽ വിതരണം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് മിൽമ

ട്രഷറി നിയന്ത്രണം കാരണം 5 ലക്ഷത്തിൻ മുകളിലുളള ബില്ലുകൾ മാറേണ്ടെന്ന ധന വകുപ്പിന്‍റെ നിർദ്ദേശമാണ് മിൽമയുടെ കുടിശ്ശിക നൽകാത്തതിന്‍റെ കാരണമായി പറയുന്നത്. ജില്ലയിലെ വിവിധ ആശുപുത്രികളിൽ നിന്നായി മിൽമയ്ക്ക് 1 കോടിയോളം രൂപ കുടിശിക ഇനത്തിൽ കിട്ടാനുണ്ട്.
 

click me!