മിൽമ മലബാർ യൂണിയൻ നാളെ മുതൽ പാൽ സംഭരിക്കും

By Web TeamFirst Published Mar 24, 2020, 4:43 PM IST
Highlights

സംഭരിച്ച പാൽ വിൽക്കാനാകാത്തതാണ് മിൽമയെ പ്രതിസന്ധിയിലാക്കുന്നത്.

കോഴിക്കോട്: ഇന്ന് നിർത്തി വച്ച പാൽ സംഭരണം മിൽമ മലബാർ  യൂണിയൻ നാളെ മുതൽ പുനരാരംഭിക്കും. വിതരണം ചെയ്ത ശേഷം ബാക്കി വരുന്ന പാൽ അയൽ സംസ്ഥാനങ്ങളിലെത്തിച്ച് പാൽപ്പൊടിയാക്കാനാണ് മിൽമയുടെ തീരുമാനം. പൊതുജനങ്ങൾക്ക് പാലിൻ്റെ ലഭ്യത അറിയാനായി ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയതായാലും മിൽമ മലബാർ യൂണിയൻ അറിയിച്ചു. 

സംഭരിച്ച പാൽ വിൽക്കാനാകാത്തതാണ് മിൽമയെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിലാണ് മിൽമ മലബാർ മേഖലാ യൂണിയൻ ഇന്നൊരു ദിവസത്തേക്ക് കർഷകരിൽ നിന്ന് പാൽസംഭരിക്കില്ലെന്ന് തീരുമാനിച്ചത്.സംഭരിച്ച പാൽ വിൽക്കാനാവാത്ത സാഹചര്യത്തിൽ ഇ തല്ലാതെ മറ്റൊരു മാർഗം മുന്നിലില്ലെന്നാണ് മിൽമയുടെ നിലപാട്. രണ്ട് ദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. 

click me!