
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതി സുഹൈലിനെ എക്സൈസ് ചോദ്യം ചെയ്യും. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. മദ്യം നൽകിയ ബാറുകൾക്കെതിരെയും കേസ് എടുത്തിരുന്നു.
എറണാകുളം സംഭവം അതി ദാരുണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസിന് താഴെയുള്ള ആൾക്ക് മദ്യം കൊടുത്ത സംഭവത്തിൽ മൂന്ന് ബാറുകൾക്കെതിരെ കേസ് എടുത്തെന്നും ഒരു വിട്ടുവീഴ്ചയും സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും എം ലിജു പ്രതികരിച്ചു. സർക്കാർ കൃത്യമായ മാർഗ്ഗരേഖ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam