
പാലക്കാട്: വാളയാർ കേസിലെ വിചാരണ കോടതി വിധി റദ്ദാക്കി, പുനർ വിചാരണ നടത്തുകയെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി എകെ ബാലൻ. മാതാപിതാക്കൾക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകൾ പാലിക്കും. പിന്നെ എന്തിനാണ് ഇപ്പോൾ സമരം നടത്തുന്നതെന്നാണ് താൻ ചോദിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി സമ്മർദങ്ങൾക്ക് കുടുംബം വഴങ്ങുകയാണ്. മാതാപിതാക്കളുടെ ആവശ്യത്തിന് ഒപ്പമാണ് സർക്കാർ. അവർക്ക് എപ്പോൾ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കര്യങ്ങൾ പറയാം. പക്ഷേ ജാഥയായി വന്ന് സമരത്തിന്റെ രീതിയിൽ വേണ്ടിയിരുന്നില്ല. പുനർവിചാരണയും തുടർ അന്വഷണവും വേണമെന്നാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam