' ഹൈക്കോടതി നിലപാട് ആശ്വാസം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും'

Published : Apr 05, 2023, 12:44 PM IST
' ഹൈക്കോടതി നിലപാട്  ആശ്വാസം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും'

Synopsis

സ്പെഷ്യൽ ടീം കൂടിയാലോചിച്ച് ടൈം ടേബിൾ തീരുമാനിക്കും.ജനങ്ങൾക്ക്  ആശ്വാസം കിട്ടുന്ന നടപടി വേഗത്തിലുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം:അരിക്കൊമ്പനെ പിടികൂടുന്നതില്‍  ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കർഷക സമൂഹത്തിന് ആശ്വാസമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.സ്റ്റേ നീക്കിയതിൽ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും.സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികൾ വേഗത്തിലാക്കും വനം വകുപ്പ് ആവശ്യമായ നടപടികളെടുക്കും.വനംവകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നു.സ്പെഷ്യൽ ടീം കൂടിയാലോചിച്ച് ടൈം ടേ

ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലക്ക് തലവേദനയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്. ഇവിടുത്തെ മുതുവരച്ചാൽ വനമേഖലയാണ് അരിക്കൊമ്പനായി സമിതി നിർദേശിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെളളവും ഇവിടെയുണ്ട്.  മാത്രവുമല്ല ജനവാസ മേഖലയോട് ചേർന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളജ് ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിർദേശം.  ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് അവിടേക്ക് എത്തിക്കാണെമെന്നാണ്  റിപ്പോർട്ടിലുളളത്

ജനവാസ കേന്ദ്രങ്ങളിലെ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ ദീർഘകാല പദ്ധതി വേണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി ജില്ലാ തലത്തിൽ ടാസ്ക് ഫോഴ്സ് വേണം. കോടതി മേൽനോട്ടത്തിൽത്തന്നെ തുടർ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം