ഫ്രറ്റേർണിറ്റി പ്രവർത്തകർ മന്ത്രി എകെ ശശീന്ദ്രന്റെ വാഹനം തടഞ്ഞു

By Web TeamFirst Published Aug 16, 2021, 3:44 PM IST
Highlights

പാലക്കാട്‌ ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കുക എന്ന ആവശ്യം ഉയർത്തി സമരം ചെയ്യുകയായിരുന്നു ഫ്രറ്റേർണിറ്റി

പാലക്കാട്: പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ മന്ത്രി എകെ ശശീന്ദ്രന്റെ വാഹനം തടഞ്ഞു. ഫ്രറ്റേർണിറ്റി മൂവ്മെന്റ് പ്രവർത്തകരാണ് വാഹനം തടഞ്ഞത്. വന മേഖലകളിലുള്ള എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മന്ത്രി കളക്ട്രേറ്റിലേക്ക് എത്തിയത്. പാലക്കാട്‌ ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കുക എന്ന ആവശ്യം ഉയർത്തി ജില്ലാ കളക്ട്രേറ്റ് പടിക്കൽ സമരം നടത്തിവരികയായിരുന്നു ഫ്രറ്റേർണിറ്റി മൂവ്മെന്റ് പ്രവർത്തകർ.
 

click me!