മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺവെയിങ് സ്റ്റോറുകൾ, സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകള്‍; പ്രഖ്യാപനവുമായി മന്ത്രി

Published : Jun 30, 2026, 06:18 PM ISTUpdated : Jun 30, 2026, 07:02 PM IST
anoop jacob

Synopsis

24 മണിക്കൂർ പ്രവർത്തിക്കുന്ന സപ്ലൈകോ കോൺവെയിങ് സ്റ്റോറുകൾ കൊണ്ട് വരും. സപ്ലൈകോ മെഡിക്കൽ ഷോപ്പുകൾ കൂടുതൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നെല്ല് സംഭരണതിന് കൃത്യമായ സംവിധാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. സപ്ലൈകോ നെല്ല് സംഭരണത്തിന് സ്ഥിര സംവിധാനമുണ്ടാക്കുമെന്നും കർഷകർക്ക് കൃത്യമായ തുക ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇ-പോസ് മെഷീനെ വെയിങ് സ്കെയിൽ സിസ്റ്റത്തില്‍ കൊണ്ട് വരും. യഥാർത്ഥ തൂക്കത്തിൽ ഭക്ഷ്യധന്യാ വിതരണം നടക്കും. മുൻഗണന കാർഡുകാരുടെ മാനദണ്ഡത്തിൽ മാറ്റം കൊണ്ട് വരും. മുൻഗണന കാർഡുകൾക്ക് തലയെണ്ണി വിഹിതം നൽകുന്നതും പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂർ പ്രവർത്തിക്കുന്ന സപ്ലൈകോ കോൺവെയിങ് സ്റ്റോറുകൾ കൊണ്ട് വരും. സപ്ലൈകോ മെഡിക്കൽ ഷോപ്പുകൾ കൂടുതൽ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമോ, മറുപടിയുമായി മന്ത്രി; 'നിയന്ത്രണം വേണോ എന്ന് കാലാവസ്ഥ തീരുമാനിക്കും'
എല്ലാവരും വിജയകരമായി ക്വാറന്‍റൈൻ പൂർത്തിയാക്കി, സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്; ഷിഗെല്ല ആശങ്ക തുടരുന്നു, ഇന്ന് എട്ട് പേർക്ക് കൂടി രോഗം