
പാലക്കാട്: ഡിഎംഎഫ് സംസ്ഥാന വ്യാപകമായി വിപുലീകരിക്കുമെന്ന് മുന്‍ എംഎല്‍എ പി.കെ. ശശി. ജൂലായ് ആറിന് പാലക്കാട് നയ പ്രഖ്യാപന കൺവെഷൻ. സിഎംപി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോൺ പങ്കെടുക്കും. സിഎംപിയുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് ഡിഎംഎഫിന്‍റെ തീരുമാനം. സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട് പി.കെ. ശശി രൂപീകരിച്ച ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (DMF), യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പി (CMP) യിൽ ലയിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ എം.എൽ.എ പി.കെ. ശശി 'ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട്' (DMF) എന്ന പേരിൽ പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനയാണെന്നും സിപിഎമ്മിൽ നിന്ന് വിട്ടുപോന്നവരെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam