
ഇടുക്കി: ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോൾ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ് വീണ് കഴുത്തിനും തലക്കും പരിക്കേറ്റു. ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പറമ്പുവിള വീട്ടിൽ മനോജിൻറെ മകൻ ആകാശ് പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡരികിൽ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു. മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയമായി നാട്ടുകാർ രംഗത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam