തൊണ്ടിമുതൽ കേസ് റദ്ദാക്കണം; ആന്‍റണി രാജു ഹൈക്കോടതിയില്‍

Published : Aug 02, 2022, 06:09 PM ISTUpdated : Aug 02, 2022, 06:16 PM IST
തൊണ്ടിമുതൽ കേസ് റദ്ദാക്കണം; ആന്‍റണി രാജു ഹൈക്കോടതിയില്‍

Synopsis

അതേസമയം  കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

തിരുവനന്തപുരം: തനിക്കെതിരായ തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്‍റെ ആവശ്യം. 

അതേസമയം  കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരാണ് സ്പെപഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16  കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടിയാണ് തൃശൂർ സ്വദേശിയായ ജോർജ്ജ് വട്ടുകളം ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ നീണ്ടുപോയതിനെ കുറിച്ച് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോ‍ർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. 

വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ മുഖ്യമന്ത്രിയെയും സമീപിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ആന്‍റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. 

Read Also: എംഎൽഎമാർക്ക് യാത്രാ ഇളവെന്തിനെന്ന് ചോദ്യം; മറുപടിയില്‍ അടിതെറ്റി സര്‍ക്കാര്‍, പൊളിച്ചടുക്കി കോടതി

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ.രഞ്ചു ഭാസ്ക്കറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ആവശ്യം. ഈ അഭിഭാഷകനിൽ നിന്നും താൽപര്യ പത്രം വാങ്ങി നൽകാൻ ജോർജ്ജ് വട്ടുകുളത്തിനോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിക്കെതിരായ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ രഞ്ചു ഭാസ്ക്കർ പറഞ്ഞു. വ്യാഴാഴ്ച കേസിലെ ഒന്നാം സാക്ഷിയായ തിരുവനന്തപുരം സെഷൻസ് കോടതിയിലെ മുൻ ശിരസ്താർ ഗോപാലകൃഷ്ണനോട് മൊഴി നൽകാൻ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  

Read Also: കെ എസ് ആര്‍ ടി സി യെ പ്രവർത്തിക്കാൻ അനുവദിക്കണം' :യുണിയനുകളോട് ഹൈക്കോടതി

കെ എസ് ആര്‍ ടി സി യെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് യൂണിയനുകളോട്  ഹൈക്കോടതി ആവശ്യപ്പെട്ടു. യൂണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെ എസ് ആര്‍ ടി സി യുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്‍റെ ലംഘനമല്ലേ ഇതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണ്?.കെ എസ് ആര്‍ ടി സി ഷെഡ്യൂൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം .തൊഴിലാളികളുടെ ആവശ്യം എല്ലാം കോടതി പരിഗണിക്കുന്നുണ്ട്സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ശമ്പള വിതരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. കേസ് 17 ന് വീണ്ടും വാദത്തിനായി മാറ്റി.

Read Also: ഉദ്ഘാടനത്തിന് പിന്നാലെ ബസ് പെരുവഴിയിൽ; സിറ്റി സർവീസിനായി കൈമാറിയ ഇലക്ട്രിക് ബസ് കെട്ടിവലിച്ചു നീക്കി

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി