'പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല', ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

Published : Mar 27, 2022, 02:56 PM ISTUpdated : Mar 27, 2022, 03:01 PM IST
'പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല', ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

Synopsis

ചാർജ് വർധനയിലടക്കം ഈ മാസം 30 തിന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആലപ്പുഴ: ബസ് ചാർജ് (Bus Charge) വർധനവ് നേരത്തെ  അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി (Bus Owners) സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. പുതിയതായി ഒരുറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ചാർജ് വർധനയിലടക്കം ഈ മാസം 30 തിന് എൽഡിഎഫ് ചർച്ച ചെയ്തു തീരുമാനമെടുക്കും. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല. ഓട്ടോ- ടാക്സികൾ സമര രംഗത്തേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ ഒരു സർക്കാരുണ്ടോ? ബസ് സമരത്തിൽ വിമർശനവുമായി സതീശൻ; ബസുടമകൾ ഇങ്ങോട്ട് വന്നാൽ ചർച്ചയെന്ന് മന്ത്രി

ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് നാലാം ദിവസത്തേക്ക് കടന്ന ബസ് സമരം പിൻവലിച്ചത്. നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകൾ സമരം ആരംഭിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല.  രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.

Bus Strike : ചാർജ് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; സ്വകാര്യ സമരം പിൻവലിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും മുരാരി ബാബുവിനും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, ഗോവര്‍ധനും ജാമ്യമില്ല