'ശമ്പളം കിട്ടാഞ്ഞതിന് പ്രതിഷേധിച്ച വനിത കണ്ടക്ടറുടെ സ്ഥലംമാറ്റം സർക്കാർ അറിഞ്ഞ വിഷയമല്ല, പരിശോധിക്കും'-മന്ത്രി

Published : Apr 03, 2023, 08:26 AM ISTUpdated : Apr 03, 2023, 09:14 AM IST
'ശമ്പളം കിട്ടാഞ്ഞതിന് പ്രതിഷേധിച്ച വനിത കണ്ടക്ടറുടെ സ്ഥലംമാറ്റം സർക്കാർ അറിഞ്ഞ വിഷയമല്ല, പരിശോധിക്കും'-മന്ത്രി

Synopsis

ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

എറണാകുളം:ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ  നടപടി താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു

'ശമ്പളമില്ലാതെ 41-ാം ദിവസം' ബാഡ്ജ്; ബിഎംഎസ് നേതാവായ വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച  കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെയാണ് പാലായിലേക്ക് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്‌മെന്റ് പറഞ്ഞു

'അന്നാണ് ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ജീവനൊടുക്കിയത്, എന്തെങ്കിലും ചെയ്യണ്ടേ?': അഖില നായർ

ദുർവ്യാഖ്യാനം വേണ്ടെന്ന് മന്ത്രി
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന സത്യവാഗ്മൂലത്തിൽ തെറ്റില്ലെന്നും  മന്ത്രി പറഞ്ഞു.ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണ്.സർക്കാർ സഹായം തുടരും, അക്കാര്യത്തിൽ ദുർവ്യാഖ്യാനം വേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍