Vismaya Case : കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി, സമൂഹത്തിനുള്ള സന്ദേശമെന്നും ആന്റണി രാജു

By Web TeamFirst Published May 23, 2022, 11:46 AM IST
Highlights

കിരൺ കുമാറിനെ പിരിച്ചുവിട്ടതിലൂടെ സർക്കാരെടുത്തത് മാതൃകാപരമായ നടപടിയെന്നും മന്ത്രി

തിരുവനന്തപുരം:

വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമായിരിക്കണം ഈ വിധി. പ്രതി കിരൺ കുമാറിനെതിരായ സർക്കാരെടുത്തത്  മാതൃകാപരമായ നടപടിയാണ്. കിരണിനെ പിരിച്ചുവിട്ടപ്പോൾ വിമർശനങ്ങൾ ഏറെ ഉണ്ടായി. എന്നാൽ ഒരു സന്ദേശമാണ് സർക്കാർ നൽകിയത്.  ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നൽകില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിനായതിൽ സന്തോഷമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായത്. കിരണിനെതിരെ എടുത്ത നടപടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ ഗാ‍ർ‍ഹിക പീഡന പരാതികളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നത്. 

വിസ്‍മയക്കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ജാമ്യം റദ്ദാക്കി, ശിക്ഷാ വിധി നാളെ

'വെന്‍റോ ഫിക്സ് ചെയ്തതല്ലേ,രാത്രി വന്നപ്പഴാണ് ഇത് കണ്ടത്,അപ്പഴേ കിളി പോയി';കിരണ്‍-വിസ്മയ സംഭാഷണം പുറത്ത്

click me!