യാത്രാദുരിതത്തിന് പരിഹാരമാകും, നെടുമൺകാവിൽ പുതിയ പാലം നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി

Published : Jun 08, 2025, 08:44 PM IST
kn balagopal

Synopsis

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന നെടുമൺകാവ്-അറക്കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ജില്ലയുടെ കിഴക്കൻ മേഖലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് നിർമാണം പുരോഗമിക്കുന്ന നെടുമൺകാവ് അറക്കടവ് പാലമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ആധുനിക രീതിയിൽ നിർമ്മിച്ച പാലത്തിൽ പ്രത്യേക ഫെൻസിങ്ങും, കോൺക്രീറ്റ് മതിലുമുണ്ട്. പാലവും അനുബന്ധ റോഡും ബൈപാസിന് സമാനമായി പ്രയോജനപ്പെടുത്തും. നിർമാണം അവസാന ഘട്ടത്തിലാണ്. അനുബന്ധമായി ശാസ്താംകടവ്, കൽച്ചിറ പാലങ്ങളുടെ നിർമാണവും ആരംഭിക്കും. പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ്, ബ്ലോക്ക്‌ അംഗം വത്സമ്മ തോമസ്, വെളിയം ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമതി അധ്യക്ഷൻ എൻ.ബി പ്രകാശ്, കരീപ്ര ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, ആർ ഗീത കുമാരി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി