ക്രിമിനലുകൾ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഭാരവാഹികളായത് അന്വേഷിക്കണം: ജി സുധാകരൻ

Published : Jul 14, 2019, 05:02 PM IST
ക്രിമിനലുകൾ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഭാരവാഹികളായത് അന്വേഷിക്കണം: ജി സുധാകരൻ

Synopsis

കയ്യിൽ കത്തിയും കഠാരയും കൊണ്ട് എങ്ങനെ സംഘടന പ്രവർത്തനം നടത്തും? ഞങ്ങളും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണെന്ന് ജി സുധാകരൻ.

മലപ്പുറം: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമത്തെ അതിശക്തമായി അപലപിച്ച് മന്ത്രി ജി സുധാകരൻ. അക്രമം നടത്തിയത് ക്രിമിനലുകളാണ്. ഇത്തരം ആളുകൾ  എങ്ങനെയാണ് എസ്എഫ്ഐ നേതൃത്വത്തിലേക്ക് എത്തിയതെന്ന് അന്വേഷിക്കണം. ഇത്തരം ക്രമിനലുകൾ പൊലീസ് സേനയിൽ എത്തിയാൽ സേനയുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ജി സുധാകരൻ മലപ്പുറത്ത് ചോദിച്ചു.

കയ്യിൽ കത്തിയും കഠാരയും കൊണ്ട് എങ്ങനെ സംഘടന പ്രവർത്തനം നടത്തും? ഞങ്ങളും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയവരാണെന്നും ജി സുധാകരൻ പറഞ്ഞു. കുറ്റബോധം പോലുമില്ലാത്തതുകൊണ്ടാണ് പ്രതിപ്പട്ടികയിൽ ഉള്ളവര്‍ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ഇത്തരം ക്രിമിനലുകൾ പൊലീസ് സർവീസിലെത്താൻ പാടില്ലെന്നും ജി സുധാകരൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസ്; സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് പരാതിക്കാരന്‍റെ ജോലിക്കാരന്‍
വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം