കേരളത്തിൽ‌ വാക്സിൻ എപ്പോഴെത്തുമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല; സംസ്ഥാനം പൂർ‌ണ സജ്ജമെന്നും കെ കെ ശൈലജ

By Web TeamFirst Published Jan 10, 2021, 6:24 PM IST
Highlights

പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക. വാക്സിൻ കിട്ടിയാലുടൻ വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ വാക്സിൻ എപ്പോൾ എത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. 16 മുതൽ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകാം സംസ്ഥാനങ്ങൾക്ക് എന്ന് വിതരണം ചെയ്യുമെന്നതിൽ ധാരണയാകുക. വാക്സിൻ കിട്ടിയാലുടൻ വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. 

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ലെന്നത് പൊതു തീരുമാനമാണ്. ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വാക്സിൻ സംബന്ധിച്ച മാർ​ഗനിർദ്ദേശങ്ങൾ ബാധകമാണ്.

കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന തരത്തിലുയർന്ന പോക്സോ കേസ് സംഭവം ഏറെ അസ്വസ്ഥത ഉണ്ടാക്കി. കേസിന്റെ നിജസ്ഥിതി അറിഞ്ഞ ശേഷം പ്രതികരിക്കാം. സിഡബ്ല്യൂസി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു. 

click me!