അപൂര്‍വ രോഗം ബാധിച്ച സോനമോള്‍ക്ക് കാഴ്ച തിരിച്ചു കിട്ടി; ചിത്രം പങ്കുവച്ച് കെ കെ ശൈലജ

Published : Jun 25, 2019, 01:59 PM ISTUpdated : Jun 25, 2019, 02:19 PM IST
അപൂര്‍വ രോഗം ബാധിച്ച സോനമോള്‍ക്ക് കാഴ്ച തിരിച്ചു കിട്ടി; ചിത്രം പങ്കുവച്ച് കെ കെ ശൈലജ

Synopsis

ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് സോനമോള്‍ക്ക് കാഴ്ച കാഴ്ച നഷ്ടപ്പെട്ടിരുന്നു. 

തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി.സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്‍ക്കുന്ന ചിത്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവച്ചു. ടോക്സിക്ക് എപിഡമല്‍ നെക്രോലൈസിസ് (ടി ഇ എന്‍) എന്ന രോഗാവസ്ഥയെത്തുടർന്ന് സോനമോള്‍ക്ക് കാഴ്ച കാഴ്ച നഷ്ടപ്പെട്ടിരുന്നു. രോഗാവസ്ഥ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ചെലവ് ഏറ്റെടുത്തു. ഹൈദരാബാദിലായിരുന്നു ചികിത്സ. സര്‍ക്കാറിന്‍റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ നടത്തിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ടോക്സിക്ക് എപിഡമല്‍ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോളുടെ വാർത്ത നാം ഏവരും സോഷ്യൽ മീഡിയ വഴി അറിഞ്ഞതാണ്. രോഗത്തിന്റെ ഭീകരത വെളിവാക്കുന്ന സോനമോളുടെ ചിത്രവും ഏറെ സങ്കടത്തോടെ കൂടിയാണ് നാം കണ്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ സർക്കാരിന്റെ വി കെയർ പദ്ധതിയിലൂടെ സോനമോളുടെ ചികിത്സ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ദിവസത്തോടുകൂടി മോളുടെ ചികിത്സ പൂർത്തിയായി. കാഴ്ച പൂർണ്ണമായും തിരിച്ചുകിട്ടി.

#സർക്കാർ_ഒപ്പമുണ്ട്
#വി_കെയർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി