'പ്രതിഷേധം ഉയരണം, നാട് ഒരുമിച്ച് നില്‍ക്കണം', വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ കൃഷ്ണന്‍കുട്ടി

Published : Aug 08, 2022, 11:06 AM ISTUpdated : Aug 08, 2022, 11:14 AM IST
'പ്രതിഷേധം ഉയരണം, നാട് ഒരുമിച്ച് നില്‍ക്കണം', വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ  കൃഷ്ണന്‍കുട്ടി

Synopsis

 പൊതുമേഖലയെ സംരക്ഷിക്കാനാണ് സമരം. നാട് ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സമരം അറ്റകുറ്റപണികളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്ലിന് എതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. ബില്ലിനെതിരെ കാര്യമായ പ്രതിഷേധം ഉയരണം. പൊതുമേഖലയെ സംരക്ഷിക്കാനാണ് സമരം. നാട് ഒരുമിച്ച് നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സമരം അറ്റകുറ്റപണികളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്കാണ് ഇന്ന്. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തു. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.

ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി  ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ഏജൻസികൾക്ക് വൈദ്യുതി വിതരണ ലൈസൻസ് നൽകി, പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നാണ് തൊഴിലാളി സംഘടനകള്‍ വിമർശനം ഉന്നയിക്കുന്നത്.  പിടിച്ചുനിൽക്കാനാവാത്ത ഘട്ടത്തിലേക്ക് എത്തിയാൽ ചെറുകിടക്കാർക്കും കർഷകർക്കുമുള്ള താരിഫുകൾ ഉയർത്തേണ്ട അവസ്ഥയിലേക്ക് കെഎസിഇബിയും എത്തുമെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ