
കോഴിക്കോട്: ഇഡിയെ കോണ്‍ഗ്രസിനും വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്ര മുതലുകളില്‍ കൈയ്യിട്ടു വാരുന്നവരെല്ലാം കള്ളന്‍മാരാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും അങ്ങനെ തന്നെ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ചചെയ്തു. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ശക്തമായ നടപടി ഉണ്ടാകും. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും നിയമോപദേശം തേടി തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam