ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി; വിമർശനവുമായി കടകംപള്ളി

Web Desk   | Asianet News
Published : Jan 09, 2021, 07:37 PM IST
ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കി; വിമർശനവുമായി കടകംപള്ളി

Synopsis

കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രതിരോധ രംഗത്തെ നേട്ടങ്ങൾ ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ കൊണ്ട് തടയിടാൻ ശ്രമിച്ചു എന്ന് മന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രം​ഗത്ത്. കൊവിഡ് കാലത്തെ സർക്കാരിന്റെ പ്രതിരോധ രംഗത്തെ നേട്ടങ്ങൾ ചില മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ കൊണ്ട് തടയിടാൻ ശ്രമിച്ചു എന്ന് മന്ത്രി കുറ്റപ്പെടുത്തി. അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയത് ചില മാധ്യമങ്ങളുടെ ഇടപെടൽ മൂലമാണ്. ലൈഫ് പദ്ധതിക്കെതിരെ ചിലർ കുപ്രചാരണം നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി. 

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഒരു ചാനലിന്റെ സർവേ റിപ്പോർട്ടിനെ തുടർന്ന് എതിരാളികൾ പലതും കാട്ടി കൂട്ടി. എല്ലാ പ്രചാരണങ്ങൾക്കുമുള്ള ഏറ്റവും വലിയ മറുപടി തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

Read Also: കെപിസിസി നേതാവ് വിളിച്ചു, ആരോഗ്യ മന്ത്രി ഇടപ്പെട്ടു; പണ്ടപ്പിള്ളിയിൽ കൊവിഡ് സെന്റർ തുറന്നത് അര മണിക്കൂറിൽ...


 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ