
തിരുവനന്തപുരം: ഗതാഗതക്കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞ മന്ത്രി ഗതാഗതം നിയന്ത്രിക്കാനായി റോഡിലിറങ്ങി. തലസ്ഥാന നഗരത്തിലെ ഇടപ്പഴഞ്ഞിയിലാണ് ഗതാഗത കുരുക്കഴിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടിറങ്ങിയത്. ട്രാഫിക് പൊലീസിന്‍റെ പണി മന്ത്രി ഏറ്റെടുത്തത് കണ്ടുനിന്നവരിലും കൗതുകമുണ്ടാക്കി.
നഗരത്തിൽ തിരക്കേറിയ മണിക്കൂറിൽ ട്രാഫിക് സിഗ്നൽ തകരാറിലായതോടെയാണ് ഗതാഗതം താറുമാറായത്. ആകെ ഉണ്ടായിരുന്നത് ഒരു പൊലീസുകാരൻ മാത്രം. അനിയന്ത്രിതമായി തിരക്ക് വന്നതോടെ ക്യു കിലോമീറ്ററുകൾ നീണ്ടു. കുന്നത്തുകാലിൽ ഒരു പരിപാടിക്ക് പോകാനിറങ്ങിയതായിരുന്നു മന്ത്രി.
തിരക്കിൽ പെട്ട് നട്ടംതിരിഞ്ഞതോടെ രണ്ട് കൽപ്പിച്ച് മന്ത്രി റോഡിലിറങ്ങി. ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തു.
എസ്പി വിളിച്ചുചേർത്ത യോഗത്തിന് പോകുകയായിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവാർട്ട് കീലറും കുരുക്ക് കണ്ട് സ്വയം ഗതാഗതനിയന്ത്രണത്തിനിറങ്ങി. ഉന്നതർ വഴിയിലായതോടെ പൊലീസ് ഉണർന്നു,വൻ സന്നാഹം തന്നെ സ്ഥലത്തെത്തി. അതോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്കിന് ആശ്വസം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam