ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

Published : Nov 09, 2025, 09:14 AM ISTUpdated : Nov 09, 2025, 11:15 AM IST
ganesh kumar

Synopsis

പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നിലവിൽ കാണിക്കുന്ന കൈയാങ്കളിയും യാത്ര തടയലും ഗുണ്ടായിസമാണെന്നും ഇത് അം​ഗീകരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി കെ ബി ​ഗണേഷ് കുമാർ.  

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പലസ്ഥലങ്ങളിലും പരമ്പരാ​ഗത ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗുണ്ടായിസം നടത്തുന്നവരെ സര്‍ക്കാര്‍ ശക്തമായി നേരിടും. അക്രമികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി നമസ്തേ കേരളത്തില്‍ പറഞ്ഞു. ഊബറും ഓലയുമെല്ലാം സംസ്ഥാനത്ത് നിയമവിരുദ്ധമായാണ് ഓടുന്നത് എന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിലും മന്ത്രി വ്യക്തത വരുത്തി.

അതേ സമയം ടാക്സി ഡ്രൈവര്‍മാര്‍ തമ്മില്‍ തല്ലുന്നതിന് ഏക കാരണം സര്‍ക്കാരാണെന്നും ഹൈക്കോടതിയടക്കം ഇടപെട്ടിട്ടും അഗ്രിഗേറ്റര്‍സ് പോളിസി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മുതിര്‍ന്നിട്ടില്ലെന്നും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ കുറ്റപ്പെടുത്തുന്നു. ടൂറിസം കേന്ദ്രങ്ങളിലടക്കം വളഞ്ഞിട്ട് തല്ലുന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഗുണ്ടായിസം കാണിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് പല സ്ഥലങ്ങളിലും മര്‍ദ്ദനമേല്‍ക്കുന്നത് തുടര്‍ക്കഥയാവുകയാണ്. പലരേയും വ്യാജമായി ഓട്ടം വിളിച്ച് രഹസ്യകേന്ദ്രങ്ങളിലെത്തിച്ചാണ് സംഘടിതമായി ആക്രമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ ഉദ്ഘാടനം തീരുമാനിച്ച മുൻ കോളേജ് ചെയർമാന്‍റെ പ്രതിമയിൽ പെയിന്റ് ഒഴിച്ചു; തിരുവനന്തപുരം ലോ കോളേജിൽ സംഘർഷം
വീടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം, യുവതി ബഹളംവെച്ചതോടെ ഇറങ്ങിയോടി; പ്രതി പിടിയിൽ