
മലപ്പുറം: മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. ഇക്കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികളാണെന്നും ഷാജി ചൂണ്ടിക്കാട്ടി. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകൾക്ക് പോലും പുതിയ തലമുറയിലെ പെൺകുട്ടികളെ ശരിയായ രീതിയിൽ നയിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഒരുതരത്തിലും പരിവർത്തിക്കപ്പെടാത്ത സംഘടനകൾ ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി ജെ പി സമരത്തിൽ പോലും മുസ്ലിം പെൺകുട്ടികൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഈ മാറ്റങ്ങൾ എത്രത്തോളം ഉൾക്കൊള്ളാൻ സമുദായത്തിന് സാധിച്ചിട്ടുണ്ടെന്ന കാര്യത്തിലാണ് തനിക്ക് ആശങ്കയുള്ളതെന്നും ഷാജി കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam