മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്

പാലക്കാട്‌: മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനിലതരണം ചെയ്തതായി പൊലീസ് പറയുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.

മണ്ണാർക്കാട് പെരുമ്പടാരി സ്വദേശികളാണ് ഇവർ. ഷിഫാനത്തും സഹോദരിയും വീട്ടിൽ നിന്ന് മാറി ചങ്ങലങ്ങീരി നായാടിക്കുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. ഇവരുടെ സഹോദരനും മാതാവും കുടുംബവീട്ടിലാണ് താമസം. അതേസമയം, എങ്ങനെയാണ് വിഷം ഉള്ളിൽ ചെന്നത് എന്നത് അവ്യക്തമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player