പ്രതിപക്ഷം മണിക്കെതിരെ തിരിഞ്ഞത് മറ്റൊന്നും ഇല്ലാഞ്ഞിട്ടെന്ന് ബാലഗോപാൽ, തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് മണി

Published : Jul 16, 2022, 04:09 PM ISTUpdated : Jul 21, 2022, 05:29 PM IST
പ്രതിപക്ഷം മണിക്കെതിരെ തിരിഞ്ഞത് മറ്റൊന്നും ഇല്ലാഞ്ഞിട്ടെന്ന് ബാലഗോപാൽ, തെറ്റൊന്നും പറഞ്ഞിട്ടില്ലെന്ന് മണി

Synopsis

കെകെ രമയ്ക്ക് എതിരായ പ്രസ്താവനകളുമായി ബന്ധപ്പെട്ട് സംശയം ഉണ്ടെങ്കിൽ ആനി രാജയ്ക്ക് തന്നോടോ തന്റെ പാർട്ടി നേതാക്കളോടോ ചോദിക്കാമായിരുന്നുവെന്ന് എം എം മണി പറഞ്ഞു

തൊടുപുഴ: വേറൊന്നും പറയാൻ ഇല്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം എം എം മണിക്ക് എതിരെ തിരിഞ്ഞതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇത്രയും വിവാദം ആക്കേണ്ട കാര്യം ഇല്ല. എല്ലാ കാര്യത്തിനും അടിയന്ത്ര പ്രമേയം ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉള്ളതിനും ഇല്ലാത്തതിനും അടിയന്തിര പ്രമേയം കൊണ്ടുവരികയാണ്. സഭ നടത്തിക്കൊണ്ടുപോകുന്നതിൽ പ്രതിപക്ഷത്തിന് നല്ല ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

'സുധാകരൻ തറ ഗുണ്ട, നാലാം തരക്കാരൻ'; കൊലപാതകം നടത്തിയിട്ട് ന്യായീകരിക്കുന്നവനെന്നും എം എം മണി

കെകെ രമയ്ക്ക് എതിരായ പ്രസ്താവനകളുമായി ബന്ധപ്പെട്ട് സംശയം ഉണ്ടെങ്കിൽ ആനി രാജയ്ക്ക് തന്നോടോ തന്റെ പാർട്ടി നേതാക്കളോടോ ചോദിക്കാമായിരുന്നുവെന്ന് എം എം മണി പറഞ്ഞു. അതുമല്ലെങ്കിൽ അവരുടെ നേതാക്കളോട് തന്നെ ചോദിക്കാമായിരുന്നു. കെകെ രമയെ താൻ അധിക്ഷേപിച്ചിട്ടില്ല. ചിലതൊക്കെ പറയണം എന്ന് വിചാരിച്ചിരുന്നു. തെറ്റൊന്നും പറഞ്ഞിട്ടില്ല. യുഡിഎഫ് രമയ്ക്ക് കൂടുതൽ സമയം കൊടുക്കുകയാണ്. വിധവ എന്ന് രമയെ പറഞ്ഞത് യുഡിഎഫാണെന്നും മണി പറഞ്ഞു. എന്നാൽ വിവാദത്തിൽ മണി കൂടുതൽ പ്രതികരിക്കുന്നത് തടഞ്ഞ് മന്ത്രി ബാലഗോപാൽ ഇടപെട്ടു. ഇതോടെ എംഎം മണിയും പ്രതികരിക്കുന്നത് നിർത്തി. 

ആഭ്യന്തരവകുപ്പിൻറെ ധനാഭ്യർത്ഥൻ ചർച്ചക്കിടെയായിരുന്നു വിവാദം. മുഖ്യമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും വിമർശിച്ച രമയെ പിന്നാലെ സംസാരിച്ച എംഎം മണി അധിക്ഷേപിച്ചു. മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ അല്പസമയം സഭ നിർത്തി. പക്ഷെ മാപ്പില്ലാതെ പറ്റില്ലെന്ന് പ്രതിപക്ഷം. ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മണി വ്യക്തമാക്കിയെങ്കിലും മാപ്പിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. പ്രതിഷേധം കടുപ്പിച്ച പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങി. വാഴ വെക്കേണ്ടത് മുഖ്യമന്ത്രിയുടെ കസേരയിലാണെന്ന് അടിയന്തിരപ്രമേയ ചർച്ചയിലെ രമയുടെ പ്രസംഗത്തിന് പിന്നാലെ സിപിഎം രമക്കെതിരെ വലിയ കടന്നാക്രമണമാണ് തുടരുന്നത്.

'എം എം മണിയുടേത് അധിക്ഷേപം തന്നെ'; ടിപി വധത്തെ ന്യായീകരിക്കാനുള്ള വെപ്രാളമാണെന്ന് കെ കെ രമ

'കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നിൽക്കുന്നു'; നിയമസഭയിൽ വന്നാൽ ഇനിയും വിമര്‍ശിക്കുമെന്ന് എം എം മണി

മനുഷ്യത്വ രഹിതം, മണിക്കെതിരെ ഉമ്മന്‍ ചാണ്ടി

 

വാദങ്ങളിൽ ജയിക്കാൻ സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അപലപനീയം; എം എം മണിക്കെതിരെ ആനി രാജ

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും