വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മലമ്പുഴ ഡാം തുറന്നു, കൽപ്പാത്തിപ്പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പുയരും

Published : Jul 16, 2022, 03:56 PM IST
വൃഷ്ടി പ്രദേശത്ത് കനത്ത മഴ: മലമ്പുഴ ഡാം തുറന്നു, കൽപ്പാത്തിപ്പുഴയിലും ഭാരതപ്പുഴയിലും ജലനിരപ്പുയരും

Synopsis

ഡാം തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പാലക്കാട്: കനത്ത മഴയെ (Kerala rains) തുടര്‍ന്ന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ക്രമീകരിക്കാനായി മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ മുപ്പത് സെമീ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിൽ നീരോഴുക്ക് കൂടും. ജല നിരപ്പും ഉയരും, പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയില്‍ മാവൂരിൽ വിവാഹ സത്കാരം നടന്ന ഓഡിറ്റോറിയത്തിലേക്ക് വെളളം ഇരച്ചുകയറി. വിവാഹം നടക്കുന്ന കൺവെൻഷൻ സെൻ്റിലേക്ക് വെളളം ഇരച്ചു കയറിയതോടെ വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണമടക്കം നശിച്ചു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണാണ് മലവെളളം ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഫാക്ടിയിൽ വൻതോതിൽ ജലം കെട്ടിക്കിടന്നതോടെയാണ് ഭാരം താങ്ങാനാവാതെ മതിൽ ഇടിഞ്ഞു വീണതും  കൺവഷണൻ സെൻ്ററിലെ അടുക്കളയിലേക്ക്  കല്ലു മണ്ണും  കുത്തി ഒലിച്ചെത്തിയതും.  അടുക്കള കൂടാതെ ഭക്ഷണം വിളുമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

അതേസമയം ഇന്നലെ രാത്രി മുതൽ കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇനിയുള്ള മണിക്കുറുകളിലും മഴ തുടരും എന്നാണ് പ്രവചനം.  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുന്നുണ്ട്. വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. തീരമേഖലകളിൽ മഴ ശക്തമായേക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്,  കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. രൂക്ഷമായ കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ ഇന്ന് വൈകിട്ട് 6 മുതല്‍ ഗതാഗത നിയന്ത്രണം; ഭാരമേറിയ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

കോഴിക്കോട് മാവൂരിൽ വിവാഹ പാര്‍ട്ടിക്കിടെ ഓഡിറ്റോറിയത്തിൽ വെള്ളം കയറി; ഭക്ഷണമടക്കം നശിച്ചു

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; മലപ്പുറത്തെ 'മുള്ളൻകൊല്ലി വേലായുധൻമാർ'ക്കെതിരെ പൊലീസ്

 സംസ്ഥാനത്ത് മഴ തുടരുന്നു; വടക്കന്‍ കേരളത്തില്‍ ശക്തം, കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

ആളിയാര്‍ ഡാമിൽ കൂടുതൽ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാട് നീക്കം; പ്രതിഷേധം

 ഗുജറാത്ത് തീരത്തായി അറബികടലിൽ നിൽക്കുന്ന ന്യുന മർദ്ദം ശക്തി പ്രാപിച്ചു ഒമാൻ തീരത്തേക്ക് നീങ്ങുകയാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. വടക്ക് കിഴക്കൻ അറബികടലിലെ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി( Depression ) ശക്തി പ്രാപിച്ചു കഴിഞ്ഞു.  അടുത്ത 24 മണിക്കൂറിൽ വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. തുടർന്ന് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്ത് മറ്റൊരു ന്യൂനമർദ്ദവും നിലനിൽക്കുന്നു.

വയനാട് മൺതിട്ടയിടിഞ്ഞ് തൊഴിലാളി മരിച്ചു. തോമാട്ടുച്ചാൽ വില്ലേജിലെ കാട്ടികൊല്ലി നെടുമുളളിയാലാണ് അപകടം. നിർമാണം  നടക്കുന്ന വീടിൻ്റെ പരിസരത്തെ മൺതിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപടി കോനിയിലെ ബാബുവാണ് മരിച്ചത്.37 വയസ്സായിരുന്നു. മൃതദേഹം ബത്തേരി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗത്തെ മേൽക്കൂര തകർന്നു. കണ്ണൂർ ചെമ്പിലോട് മെട്ടയിൽ അശോകൻ പീടികക്ക് സമീപം കാപ്പിരി വളപ്പിൽ അനൂപിന്റെ വീടിന്റെ അടുക്കളയുടെ മേൽക്കൂരയാണ് തകർന്നത്. അപകട സമയത്ത് അടുക്കളയിൽ ആരും ഇല്ലാത്തതിനാൽ ആളപായമില്ല. 

 

PREV
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു