മന്ത്രി എംഎം മണിയുടെ മകൾക്ക് മിന്നുന്ന വിജയം

Published : Dec 16, 2020, 12:15 PM IST
മന്ത്രി എംഎം മണിയുടെ മകൾക്ക് മിന്നുന്ന വിജയം

Synopsis

എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. 

ഇടുക്കി: മന്ത്രി എംഎം മണിയുടെ മകൾ സതി കുഞ്ഞുമോന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നാണ് സതി വിജയിച്ചത്. 

എം എം മണിയുടെ മൂത്ത മകളാണ് സതി. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിട്ടുണ്ട്. വീട് ഉൾപ്പെടുന്ന എൻ ആർ സിറ്റി രണ്ടാം വാർഡിൽ നിന്ന് രണ്ട് തവണ ജനവിധി നേടിയ സതി ഇക്കുറി രാജാക്കാട് പഞ്ചായത്തിലെ ടൗൺ ഭാ​ഗം ഉൾപ്പെടുന്ന ഏഴാം വാർട്ടിൽ നിന്നാണ് മത്സരിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അം​ഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭർത്താവ്. 

Read Also: കാരാട്ട് ഫൈസലിന്റെ വാർഡിൽ എൽഡിഎഫിന് ദയനീയ തോൽവി, ലഭിച്ചത് പൂജ്യം വോട്ട്, ഫൈസലിന്റെ അപരന് ഏഴ് വോട്ട്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു