
കോഴിക്കോട്: തീപിടിത്തത്തെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും എല്ലാ വീഴ്ചകളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സ ചിലവ് ഏറ്റെടുക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം കമ്മീഷനിങുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. ഒരു മന്ത്രി എന്ന നിലയിലല്ല മറിച്ച് ഒരു പൗരൻ എന്ന നിലയിലാണ് ഞാൻ അഭിപ്രായം പറഞ്ഞത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രം അവിടെ ഇരിക്കുന്നത് ശരിയാണോ? വിഷയത്തിൽ ഇന്ന് രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രതികരണം അപക്വമാണ്. അദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകൾ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കേണ്ടത് എന്ന് മനസിലാകും. ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വെക്കാവുന്നതാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയപരമായി നേരിടണം. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റേത് രാഷ്ട്രീയ അൽപ്പത്തരമാണ്. നമുക്കൊരു ബിസിനസ് തുടങ്ങാം, കമ്പനി വാങ്ങാം. വേണമെങ്കിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിൽ ചേരാം. ചിലർക്ക് അതിനെ വിലയ്ക്ക് വാങ്ങാം. എന്നാൽ കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാൻ കഴിയില്ല എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Read More:സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; വഖഫ് സംരക്ഷണ റാലിയിൽ സമസ്തയിലെ ഒരു വിഭാഗം പങ്കെടുക്കില്ല
വിഴിഞ്ഞം വേദിയിലെ വിവാദങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഇന്ന് രാവിലെ മറുപടി നൽകിയിരുന്നു. മുഹമ്മദ് റിയാസിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്. ചില രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്. വേദിയില്‍ നേരത്തെ വന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമായി. മരുമകൻ ഡോക്ടറെ കാണട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവൻ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാൽക്കരിക്കാൻ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും ട്രെയിനിൽ കയറാം. മരുമകന് വേണമെങ്കിലും ഈ ട്രെയിനിൽ കയറാമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. താൻ നേരത്തെ വേദിയില്‍ എത്തിയതാണ് ചിലർക്ക് വിഷമം. പ്രവർത്തകർ നേരത്തെ വരും. അവരെ കാണാനാണ് താൻ നേരത്തെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം