
തിരുവനന്തപുരം : ആസൂത്രണ ബോർഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ഒന്നാം റാങ്കുകാരൻ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ്. നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദാക്കണം. ആഭ്യന്തര അന്വേഷണം എത്രത്തോളം ഗുണകരമാകും എന്ന ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
‘’പി എസ് സി റാങ്ക് ലിസ്റ്റിലെ ക്രമക്കേട് അതീവ ഗൗരവതരമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തട്ടിപ്പിന് പിന്നിൽ ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണം. ഒന്നാം റാങ്കുകാരൻ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ്. 10 ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിരുന്നെങ്കിൽ റാങ്ക് പട്ടികയിൽ മാറ്റം വരുമായിരുന്നു. നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദ് ചെയ്യണം. കഴിഞ്ഞ 10 വർഷം നടന്ന പരീക്ഷകളിൽ സമാന ക്രമക്കേടെ നടന്നിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. പിഎസ്സിയുടെ നാളിതുവരെ നടന്ന പരീക്ഷകളിൽ ഒരു സ്ക്രീനിങ് നടത്തേണ്ടതുണ്ട്. ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടു ആവശ്യപ്പെടും''. ആഭ്യന്തര അന്വേഷണം എത്രത്തോളം ഗുണകരമാകുമെന്ന ആശങ്കയുണ്ടെന്നും ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam