തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് ഉപയോഗിക്കാം; സ്കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദേശം

Published : Nov 23, 2019, 08:47 PM ISTUpdated : Nov 23, 2019, 08:52 PM IST
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട്  ഉപയോഗിക്കാം; സ്കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദേശം

Synopsis

വയനാട്ടിലെ ഷഹലയുടെ മരണത്തിന് പിന്നാലെ അടിയന്തര നടപടികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി എസി മൊയ്ദിന്റെ നിർദ്ദേശം.

തിരുവനന്തപുരം: വയനാട്ടിലെ ഷഹലയുടെ മരണത്തിന് പിന്നാലെ അടിയന്തര നടപടികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി എസി മൊയ്ദിന്റെ നിർദ്ദേശം. അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പിടിഎ യോഗംവിളിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം.

സ്കൂൾ നവീകരണം ഉൾപ്പെടെ പ്രവൃത്തികൾക്ക് ആവശ്യമായ പണം വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിനല്‍കിയിട്ടുണ്ട്.സ്കൂൾ കളിസ്ഥലം, വഴി, പരിസരം എന്നിവ വൃത്തിയാക്കാൻ തൊഴിലുറപ്പ്പദ്ധതിയുടെ ഫണ്ടും സേവനവും വിനിയോഗിക്കും ശുചിമുറികൾ വൃത്തിയാക്കും. ജല ലഭ്യത ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിക്കാനും മന്ത്രി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഷഹ്‍ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉണര്‍ന്നത്. ഉടനടി നടപടിയെടുക്കാന്‍ നേരത്തെ മുഖ്യമന്ത്രിയും നിര്‍ദേശിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു