'നാടിനെ തകർക്കാനുള്ള വിമർശനത്തെ തള്ളും', കിറ്റക്സ് വിവാദത്തിൽ വ്യവസായ മന്ത്രി

Published : Jul 12, 2021, 12:53 PM ISTUpdated : Jul 12, 2021, 01:48 PM IST
'നാടിനെ തകർക്കാനുള്ള വിമർശനത്തെ തള്ളും', കിറ്റക്സ് വിവാദത്തിൽ വ്യവസായ മന്ത്രി

Synopsis

കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും പി രാജീവ് വിമർശിച്ചു. 

കൊച്ചി: നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് കിറ്റക്സ് വിവാദത്തിൽ വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും മന്ത്രി വിമർശിച്ചു. സംവാദം തുടർച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ  താൽപര്യത്തിനല്ല. സർക്കാർ ഈ വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സർഗാത്മക വിമർശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നും എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്നും വ്യവസായ മന്ത്രി കൂട്ടിച്ചേർത്തു. 

അതേ സമയം തെലങ്കാന സന്ദർശനത്തിന് ശേഷം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തെലങ്കാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ പുകഴ്ത്തിയ സാബു കേരളാ സർക്കാരിനെ രൂക്ഷഭാഷയിലാണ് വിമർശിച്ചത്. പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണ് കേരളത്തിന്റേതെന്നും ഒരു  പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വ്യവസായത്തിന് ആവശ്യമായ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വളരെ കുറഞ്ഞ നിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.  നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന്  ചർച്ചയിൽ വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സാബു ജേക്കബ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ