'സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരം'; പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

Published : Jul 23, 2026, 11:30 AM IST
P C Vishnunath

Synopsis

സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. സ്വർണക്കൊള്ളയിലെ പി എസ് പ്രശാന്തിൻ്റെ അറസ്റ്റ് എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണെന്നും വിഷ്ണുനാഥ്.

തിരുവനന്തപുരം: കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തെ അനുകൂലിച്ചതിൻ്റെ പേരിൽ ചലച്ചിത്ര താരങ്ങൾക്ക് നേരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാക്കാർക്ക് എതിരെയുള്ള പ്രതിഷേധം ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പ്രതികരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളക്കേസിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ അറസ്റ്റിലും മന്ത്രി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലനമാണ് പ്രശാന്തിൻ്റെ അറസ്റ്റെന്നും സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശാന്തിൻ്റെ മുകളിലേക്ക് അന്വേഷണം ആവശ്യമെങ്കിൽ അതും ഉണ്ടാകണമെന്നും മന്ത്രി പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

2025ൽ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ കടത്തിയ കേസിലാണ് പി എസ് പ്രശാന്തിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. പ്രശാന്തിനെ ചോദ്യംചെയ്യലിനായി കൊല്ലം പൊലീസ് ക്ലബ്ബിൽ എത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വേളാങ്കണ്ണി തിരുനാൾ: സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ; പ്രതിവാര സർവീസുകൾ ഓഗസ്റ്റ് 27 മുതൽ
സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടതായി പരാതി; 'മുഖത്തടിച്ചു, കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു'